തീവണ്ടി ടോയ്‌ലറ്റില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ചു
ഷൊര്‍ണൂര്‍: തീവണ്ടിയിലെ ടോയ്‌ലറ്റില്‍ അജ്ഞാതനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിത്തിയത്.
ചെന്നൈ-മംഗലാപുരം എഗ്‌മോര്‍ എക്‌സ്പ്രസ്സിന്റെ പിറകുവശത്തുള്ള ജനറല്‍ബോഗിയിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ക്ക് 50 വയസ്സ് തോന്നിക്കും. ജനല്‍ക്കമ്പിയില്‍ ഷര്‍ട്ടുപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു.
റെയില്‍വേ പോലീസും സ്‌റ്റേഷന്‍ അധികൃതരുമെത്തി ബോഗിയില്‍നിന്ന് യാത്രക്കാരെ ഇറക്കി ബോഗി തീവണ്ടിയില്‍ നിന്നും വേര്‍പെടുത്തി യാഡിലേക്ക് മാറ്റിയശേഷമാണ് യാത്ര തുടര്‍ന്നത്. ഇതുമൂലം 2.30നെത്തിയ തീവണ്ടി മുക്കാല്‍മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
റെയില്‍വേ പോലിസ് എസ്.ഐ സി. സ്വാമിനാഥന്‍, റെയില്‍വേ ഡോക്ടര്‍ പെരുമാള്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട്ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications