കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബിന്റെ കുടുംബവും പാര്‍ട്ടിയും ഭിന്നതയില്‍

  • By Lakshmi
Google Oneindia Malayalam News

TM Jacob
കൊച്ചി: അന്തരിച്ച മന്ത്രി ടിഎം ജേക്കബിന്റെ കുടുംബത്തിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നത. പിറവത്ത് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നത് സംബന്ധിച്ചാണ് ഭിന്നതയുണ്ടായിരിക്കുന്നത്.

ജേക്കബിന്റെ കുടുംബത്തിലെ ഒരു വിഭാഗം അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതല്ല മകന്‍ അനൂപ് ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിന് പുറമേ സ്ഥാനാര്‍ത്ഥിയാകണമെന്ന അവകാശവാദവുമായി കേരള കോണ്‍ഗ്രസ് ജെ നേതാവ് ജോണി നല്ലൂരും രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ചെയര്‍മാന്‍ താനാണെന്നും താനറിയാതെ പാര്‍ട്ടിയില്‍ ഒരു തീരുമാനവുമെടുക്കില്ലെന്നും ജേക്കബ് പറഞ്ഞു. മാത്രമല്ല അനൂപിനെയും ഡെയ്‌സിയെയും സ്ഥാനാര്‍ത്ഥികളാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോണി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്തുനിന്നും 157 വോട്ടുകള്‍ക്കാണ് ജേക്കബ് ജയിച്ചുകയറിയത്. ജേക്കബിന്റെ മരണത്തിന് പി്ന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജെയ്ക്ക് വിജയം ഏതാണ്ട് ഉറപ്പാണ്.

English summary
A rift is formed between TM Jacob's family and Kerala Congress J over the candidate of Piravam by election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X