കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈലില്‍ നീലചിത്രം;കടയുടമ കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Mobile
കുമളി: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നീലചിത്രം പകര്‍ത്തി നല്‍കിയ കടയുടമ കുടുങ്ങി. സോഡിയാക് മൊബൈല്‍ സര്‍വ്വീസ് സെന്റര്‍ ഉടമ മുജീബ് റഹ്മാന്‍(23) ആണ് പൊലീസിന്റെ വലയിലായത്. ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നീലചിത്രം പകര്‍ത്തി നല്‍കുന്നുവെന്ന് മുന്‍പ് തന്നെ ആരോപണമുയര്‍ന്നിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി കട അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കടയില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് നീലചിത്രങ്ങള്‍ കണ്ടെത്തി. ഇതിന് ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുന്‍പ് എറണാകുളത്ത് രണ്ട് മൊബൈല്‍ ഷോപ്പുകളില്‍ ഇത്തരത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നീലചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്നുവെന്ന് ഒരു സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. നീലചിത്രങ്ങള്‍ക്ക് പുറമെ പുതിയ മലയാളം ചിത്രങ്ങളുടെ വ്യാജ സിഡിയും ഈ കടകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

English summary
One mobile shop owner has been arrested for selling blue film to students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X