കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് മൂത്രമൊഴിയ്ക്കുന്പോള്‍ സൂക്ഷിക്കുക!

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിയ്ക്കുന്നവര്‍ ഇനി കുടുങ്ങും. അയ്യായിരം രൂപയും ഒരു വര്‍ഷത്തെ തടവുമാണ് കോഴിക്കോട്ട് പൊതുസ്ഥലത്ത് മൂത്രമൊഴിയ്ക്കുന്നവരെ കാത്തിരിക്കുന്നത്.

നഗരത്തിലെ പലഭാഗത്തുകൂടിയും നടക്കുമ്പോള്‍ പൊതുജനം മൂത്രത്തിന്റെ ദുര്‍ഗന്ധം സഹിക്കേണ്ടിവരുന്നുണ്ട്.പുതിയ നിയമത്തോടെ ഈ അസ്വസ്ഥത ഒരു പരിധിവരെയെങ്കിലും കുറയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നത് ശിക്ഷാര്‍ഹമാണെന്നറിയിക്കുന്ന ബോര്‍ഡുകള്‍ പോലീസ് നഗരത്തില്‍ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. കസബ പോലീസാണ് നഗരത്തില്‍ ആദ്യമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചത്.

നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ഓരോ സ്ഥലങ്ങളിലും മഫ്ടിയില്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. 2011 ആദ്യം തന്നെ ഈ നിയമം നിലവില്‍ വന്നിരുന്നെങ്കിലും കര്‍ശനമായി നടപ്പാക്കുന്നത് ഇപ്പോഴാണ്.

മറ്റു നിരോധനങ്ങള്‍ ലംഘിക്കുന്നതുപോലെയാവില്ല ഈ നിയമം ലംഘിക്കുന്നതിന്റെ പരിണതഫലം. കാരണം വേഷം മാറിയ പൊലീസുകാര്‍ എല്ലാ മുക്കിലും മൂലയിലും നിയമലംഘകരെ കണ്ടുപിടിക്കാനായി റോന്തുചുറ്റുന്നുണ്ട്. ബോര്‍ഡ് അഴിച്ചുമാറ്റുകയോ കേടുവരുത്തുകയോ ചെയ്താല്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ അത് പതിയും.

നിയമലംഘിക്കുന്നവരില്‍ നിന്ന് പോലീസ് നേരിട്ട് പിഴ ഈടാക്കില്ല. പകരം കോടതിയിലാണ് പണം അടയ്‌ക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നതിന് 250 രൂപ പിഴചുമത്തിക്കൊണ്ട് കോര്‍പ്പറേഷന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, ആദ്യമായിട്ടാണ് ഇത് ഒരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത്.

English summary
Desperate to urinate and no public toilets around? If you are in Kozhikode city, do not dare to relieve yourself in public. now police strictly enforce the law penalising those urinating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X