രാജ്ഞിയുടെ മരണത്തിന് ബിബിസിയില്‍ റിഹേഴ്‌സല്‍

എത്രയും പെട്ടന്ന് ഏറ്റവും ഭംഗിയായി വാര്‍ത്തകള്‍ ആളുകളില്‍ എത്തിക്കുകയെന്നതുതന്നെയാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിയില്‍ ഇത്തരത്തില്‍ വരാനിരിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനായി ജേര്‍ണലിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കി.
മറ്റാരുടെയുമല്ല സാക്ഷാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു ബിബിസിയിലെ പരിശീലനം. സണ്‍ഡേ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എലിസബത്ത് രാജ്ഞിയ്ക്ക് ഇപ്പോള്‍85 വയസ്സുണ്ട്. ബിബിസിയുടെ ജേണലിസം കോളജില്‍ സ്റ്റാഫ് അംഗങ്ങളെ മുന്നില്‍ ഇരുത്തി മോക്ക് വിഡിയോയില്‍ 'എലിസബത്ത് രാജ്ഞി അന്തരിച്ചു എന്നു ഹവ് എഡ്വേഡ്‌സ് പ്രസ്താവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേണ്ടിവരുമ്പോള്‍ പെട്ടെന്ന് ധരിക്കാന്‍ കറുത്ത ഡ്രസ് അലമാരകളില്‍ റെഡിയാണ്. എന്നാല്‍ എല്ലാ വാര്‍ത്താ ഏജന്‍സികളെയുംപോലെ തങ്ങളും പരിപാടികള്‍ മുന്‍കൂര്‍ ആവിഷ്‌കരിക്കുന്നുവെന്നേയുള്ളൂ എന്നാണു ബിബിസി ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്.
2002ല്‍ അമ്മമഹാറാണി അന്തരിച്ചപ്പോള്‍ പ്രശസ്ത വാര്‍ത്താ അവതാരകനായ പീറ്റര്‍ സിസ്സണ്‍സ് ദുഃഖസൂചകമായ കറുത്ത വേഷത്തിനു പകരം ചാരനിറമുള്ള സൂട്ടും ബര്‍ഗണ്ടി ടൈയും അണിഞ്ഞു വാര്‍ത്ത വായിച്ചതു ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അത്തരം അബദ്ധം ഒഴിവാക്കാനാണത്രെ രാജകീയ മരണങ്ങള്‍ സംബന്ധിച്ചു മുന്‍കൂര്‍ പരിശീലനം നല്‍കുന്നത്.












Click it and Unblock the Notifications