അന്തിമ വിജയം ഗൂഗിള്‍ പ്ലസിന്

1 നിലവിലുള്ള ഗൂഗിള്‍ ആപ്പുകളെല്ലാം തന്നെ പ്ലസില്‍ സംയോജിപ്പിക്കാന്‍ കഴിയും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒരൊറ്റ ലോഗിനിലൂടെ കലണ്ടര്‍, മെയില്‍, ഡോക്യുമെന്റ്, വീഡിയോ എന്നിവയിലേക്കെത്താന്‍ സാധിക്കും.
2 ബിസിനസ് യൂസറെ സംബന്ധിച്ചാണെങ്കില്‍ ഗൂഗിള്‍ പ്ലസിലൂടെ പുതിയൊരു കാര്യം ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെ അറിയിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങളെ കുറിച്ച് ഗൂഗിളിന് നേരത്തെ തന്നെ വ്യക്തമായ വിവരമുണ്ട്. അപ്പോള്‍ സംസാരിക്കാനാഗ്രഹിക്കുന്ന കാര്യം ഇഷ്ടപ്പെടുന്ന മറ്റു സര്‍ക്കിളുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലസ്സിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കുന്ന ഈ ജോലി ഗൂഗിളിന്റെ സഹായത്തോടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
3 താല്‍പ്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തുന്നതില്‍ ഗൂഗിളിനെ പോലെ നിങ്ങളെ സഹായിക്കാന്‍ ലോകത്ത് മറ്റാര്‍ക്കും സാധിക്കില്ല. ഗുഗിള്‍ പ്ലസ് സ്പാര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് ഏറ്റവും പുതിയ കാര്യങ്ങള്‍ ഞൊടിയിട കൊണ്ട് നിങ്ങളുടെ വാളിലെത്തിക്കും. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഈ ടൂള്‍ വളരെ ഉപകാരപ്രദമാണ്.
4 പബ്ലിക്കായും പ്രൈവറ്റായും ഷെയറിങ് നടത്താന്‍ അനുവദിക്കുന്നു. ഓരോ പോസ്റ്റും എങ്ങനെ ആളുകള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. വെബ്‌സൈറ്റുകളിലുടനീളം ലൈക്ക് ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
5 ആന്‍ഡ്രോയ്ഡ് ഫോണുകളുമായും ആപ്പ് സ്യൂട്ടുകളുമായും എളുപ്പത്തില്‍ ഇഴുകി ചേരുന്നു. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ആന്‍ഡ്രോയ് ഫോണില്‍ ഗൂഗില്‍ പ്ലസ് സപ്പോര്‍ട്ട് ചെയ്യാത്ത കാര്യങ്ങള്‍ വളരെ കുറവായിരിക്കും.












Click it and Unblock the Notifications