അമേരിക്കയില്‍ 17 ലക്ഷം പേര്‍ ഇരുട്ടില്‍

ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടികട്ട്, മഞ്ചാച്ചുസെറ്റ്‌സ് എന്നിവിടങ്ങളില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നില തുടരുകയാണെങ്കില്‍ വെള്ളിയാഴ്ച വരെ ജനങ്ങള്‍ ഇരുട്ടില്‍ തുടരേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം ഒട്ടുമിക്ക റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നനഞ്ഞു കുതിര്‍ന്ന സിമന്റ് വീഴുന്നതുപോലെയാണ് മഞ്ഞുമഴ പെയ്യുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്നത് കാറ്റിനൊപ്പമുള്ള ഈ മഞ്ഞുവീഴ്ചയാണ്. അമേരിക്കയില്‍ മഞ്ഞുവീഴ്ച സാധാരണമാണെങ്കിലും ഇത്രയും നാശനഷ്ടമുണ്ടാക്കുന്നത് അപൂര്‍വമായിട്ടാണ്.
മരങ്ങളിലും പവര്‍ലൈനുകളിലും ഇവ വന്നു പതിക്കുകയാണ്-ദേശീയ ദുരന്തനിവാരണ സംഘത്തിലെ പ്രതിനിധി ഡേവിഡ് ഗ്രേവ്‌സ് അറിയിച്ചു.












Click it and Unblock the Notifications