കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ 17 ലക്ഷം പേര്‍ ഇരുട്ടില്‍

Google Oneindia Malayalam News

Snowstorm
വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യകളിലെ 17 ലക്ഷത്തോളം പേര്‍ ഇരുട്ടിലാണെന്ന് റിപ്പോര്‍ട്ട്. കനത്ത മഞ്ഞുമഴയും കാറ്റുമാണ് വില്ലനായത്. പലയിടങ്ങളിലും രണ്ടടിയിലധികം മഞ്ഞുവീണുകിടക്കുന്നുണ്ട്. വൈദ്യുതി ബന്ധം പരിപൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മോശം കാലാവസ്ഥ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെ 13 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടികട്ട്, മഞ്ചാച്ചുസെറ്റ്‌സ് എന്നിവിടങ്ങളില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നില തുടരുകയാണെങ്കില്‍ വെള്ളിയാഴ്ച വരെ ജനങ്ങള്‍ ഇരുട്ടില്‍ തുടരേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം ഒട്ടുമിക്ക റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നനഞ്ഞു കുതിര്‍ന്ന സിമന്റ് വീഴുന്നതുപോലെയാണ് മഞ്ഞുമഴ പെയ്യുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്നത് കാറ്റിനൊപ്പമുള്ള ഈ മഞ്ഞുവീഴ്ചയാണ്. അമേരിക്കയില്‍ മഞ്ഞുവീഴ്ച സാധാരണമാണെങ്കിലും ഇത്രയും നാശനഷ്ടമുണ്ടാക്കുന്നത് അപൂര്‍വമായിട്ടാണ്.

മരങ്ങളിലും പവര്‍ലൈനുകളിലും ഇവ വന്നു പതിക്കുകയാണ്-ദേശീയ ദുരന്തനിവാരണ സംഘത്തിലെ പ്രതിനിധി ഡേവിഡ് ഗ്രേവ്‌സ് അറിയിച്ചു.

English summary
Snowstorm that dropped more than two feet of snow in some places has left close to 1.7 million people in five states in northeastern United States without power for two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X