Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Sensex
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഫഌറ്റ്. ഏറെ ചാഞ്ചാട്ടം കാണിച്ച സെന്‍സെക്‌സ് നേരിയ നഷ്ടത്തിലും നിഫ്റ്റി അരപോയിന്റ് ലാഭത്തിലും ക്ലോസ് ചെയ്തു. മുംബൈ സൂചിക 15.98 പോയിന്റ് വര്‍ധിച്ച് 17464.85ലും ദേശീയ സൂചിക .5 പോയിന്റ് വര്‍ധിച്ച് 5258.45ലും കച്ചവടം അവസാനിപ്പിച്ചു.

അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് നഷ്ടത്തില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് നൂറോളം പോയിന്റ് ലാഭത്തിലേക്കും അവിടെ നിന്ന് യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പന തുടങ്ങിയതോടെ വീണ്ടും നഷ്ടത്തിലേക്കും കൂപ്പുകുത്തുകയായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് വിപണിയെ രാവിലത്തെ തകര്‍ച്ചയില്‍ നിന്നു കൈപിടിച്ചുയര്‍ത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കമ്യൂണിക്കേഷന്റെ ഭൗതികസൗകര്യങ്ങള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചതാണ് ഓഹരികള്‍ക്ക് അനുഗ്രഹമായത്. ടെര്‍മിനേഷന്‍ ചാര്‍ജ് പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എയര്‍ടെല്‍ ഓഹരിയെ പ്രതികൂലമായി ബാധിച്ചു. 10.40 രൂപയോളം താഴ്ന്നാണ് എയര്‍ടെല്‍ ഓഹരികള്‍ വില്‍പ്പന അവസാനിപ്പിച്ചത്.

അലഹബാദ് ബാങ്ക്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ടെക് മഹീന്ദ്ര, റിലയന്‍സ് പവര്‍, ഇമാമി ലിമിറ്റഡ് കമ്പനികളുടെ ഓഹരികള്‍ തകര്‍ച്ചക്കിടയിലും നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ജെയിന്‍ ഇറിഗേഷന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, മാരികോ, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ഓഹരികളൂടെ മൂല്യത്തില്‍ മൂന്നു ശതമാനത്തോളം കുറവാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+