ജിമെയിലിന് പുതിയ രൂപം

ഉപഭോക്താക്കള്‍ക്ക് ഇമെയിലുകളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നുവെന്നതാണ് മാറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സൈഡ് ബാറുകളുടെ ഏത് ഭാഗത്തേക്കും ഏത് വലിപ്പത്തിലേക്കും മാറ്റാന്‍ സാധിക്കും. കൂടാതെ ഹൈ റസലൂഷന്‍ ഇമേജുകള്‍ ഉപയോഗിച്ച് ജിമെയിലിനെ സുന്ദരമാക്കാനും കഴിയും.
ഇന്‍ബോക്‌സില്‍ ഓരോ മെയിലുകള്‍ക്കിടയിലുള്ള അകലം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങള്‍ക്കുണ്ട്. ഇമെയില്‍ ഡെന്‍സിറ്റിയെ കംഫര്‍ട്ടബില്‍, കോസി, കോംപാക്ട് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
മെയില്‍ മാനിയ പിടിച്ചവരെ സഹായിക്കാന്‍ ഒട്ടേറെ ടൂളുകളാണ് പുതിയ പതിപ്പിലുള്ളത്. എത്ര പഴയ ഇമെയിലുകളെയും സെക്കന്റുകൊണ്ട് കാണിച്ചുതരാന്‍ കഴിയും വിധം സെര്‍ച്ചിങ് രീതി തന്നെ മാറ്റിയിട്ടുണ്ട്.
സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ പുതിയ സൗകര്യം എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടന്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. ജിമെയിലിനു താഴെ 'സ്വിച്ച് ഇന്‍ടു ന്യൂ ലുക്ക്' എന്ന ബട്ടണ്‍ വരുന്നതു വാരെ കാത്തിരിക്കണം.












Click it and Unblock the Notifications