കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തകകളുടെ പണക്കൊതിക്കെതിരേ ദലാല്‍ സ്ട്രീറ്റ് അധിനിവേശം

Google Oneindia Malayalam News

Dalalstreet
മുംബൈ: കുത്തുക കമ്പനികളുടെ പണക്കൊതിക്കെതിരേ വാള്‍സ്ട്രീറ്റ് അധിനിവേശ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നു. ദലാല്‍ സ്ട്രീറ്റ് അധിനിവേശം എന്നു പേരിട്ടിട്ടുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് സിപിഐ നേതാക്കളാണ്. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി മുംബൈയില്‍ നടക്കുന്ന സമരപരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.

സിപിഐ നേതാവ് പ്രകാശ് റെഡ്ഡി മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തിന് വിവിധ സന്നദ്ധസംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ബാങ്ക് യൂനിയനുകളുടെയും പിന്തുണ ഉറപ്പായിട്ടുണ്ട്. ചൊവ്വാഴ്ച മഹാരാഷ്ട്ര സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സമരത്തെ പിന്തുണയ്ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.

കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും പണക്കൊതി തുറന്നുകാട്ടുകയാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം. ബാങ്കുകളില്‍ കുടിശ്ശിക വരുത്തുന്ന വന്‍കിട കമ്പനികള്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഓഹരി വിപണിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ചില കുത്തക കമ്പനികളാണ്. ചെറുകിട നിക്ഷേപകരില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിപണിയെ നിയന്ത്രിക്കുന്ന ഈ ന്യൂനപക്ഷത്തിന് മൂക്കുകയറിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം.

English summary
"Occupy Dalal Street", the Indian version of the 'Occupy Wall Street' movement as a mark of protest against corporate greed, is will cick start unofficially in the Mumbai city on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X