ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകാര്‍ക്ക് സൗജന്യ ഗൂഗിള്‍ സൈറ്റ്

ഇതിന്റെ ഭാഗമായി indiagetonline.in എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഡൊമെയ്ന്‍ സേവനദാതാക്കളായ ഹോസ്റ്റ് ഗേറ്ററും ഐസിഐസിഐ ബാങ്കും ഈ സംരംഭത്തില്‍ പങ്കാളികളാവുന്നുണ്ട്.
ഫ്രീയാണെന്നു കരുതി ചാടി കയറി ബുക്ക് ചെയ്യാന്‍ വരട്ടെ. നിങ്ങളുടെ സ്ഥാപനത്തിന്റെ പാന്‍കാര്‍ഡ് അല്ലെങ്കില്‍ ടിന്‍, ഡിന്‍ എന്നിവ ആവശ്യപ്പെടും. പാന്‍,ഡിന്‍,ടിന്‍(ടാക്‌സുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒന്ന്) അഡ്രസുകളും നിങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളും ശരിയാണെങ്കില്‍ മാത്രമേ ഫ്രീ വെബ്‌സൈറ്റ് ലഭിക്കൂ.
ഒരു വര്‍ഷം കഴിഞ്ഞാല്‍ ഈ സേവനം സൗജന്യമല്ല. ചെറിയൊരു തുക നല്‍കേണ്ടി വരും. എങ്കിലും ഗൂഗിള്‍ പ്രമോട്ട് ചെയ്യുമെന്ന മെച്ചം, സൗജന്യ ഇമെയില്‍ അഡ്രസ്സുകളും ആഡ്‌വേര്‍ഡുകളും ഈ ഓഫറിനെ ആകര്‍ഷകമാക്കും.












Click it and Unblock the Notifications