മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അടിച്ചുകൊന്നു

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും മീനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലിസിനു മനസ്സിലായി. ഒടുവില്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയ മീന എല്ലാം തുറന്നു പറഞ്ഞു. ഭര്‍ത്താവ് പലപ്പോഴും മൂത്തപെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാറുണ്ട്. മദ്യപിച്ചുവന്ന് കുടുംബത്തിലുള്ളവരെ മുഴുവന്‍ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും ഇക്കാര്യം പ്രദേശത്ത് ബീറ്റിലുള്ള പോലിസുകാരെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടി പോലും ഉണ്ടായില്ല.
തിങ്കളാഴ്ച രാത്രി മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിലെ എല്ലാം അംഗങ്ങളും എഴുന്നേറ്റ് ചെറുക്കാന്‍ തുടങ്ങി. മകളുടെ രക്ഷക്കെത്തിയ മീന ഇരുമ്പുവടികൊണ്ട് ഭര്‍ത്താവിന്റെ തലക്കടിച്ചു. കുഴഞ്ഞുവീണ ശൈലേന്ദ്ര മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലെത്തിയ സ്ത്രീ അയല്‍വാസികളായ മൂന്നു പേര്‍ക്കുമെതിരേ പരാതി നല്‍കുകയായിരുന്നു.
കൊലപാതകത്തിനുപയോഗിച്ച ഇരുമ്പുവടി കണ്ടെടുത്ത പോലിസ് മീനയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications