കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി എംപിയ്ക്ക് സ്വസ് ബാങ്ക് നിക്ഷേപം?

  • By Lakshmi
Google Oneindia Malayalam News

Swiss Bank
ദില്ലി: കേരളത്തിലെ ഒരു എംപിയ്ക്ക് സ്വിസ് ബാങ്കില്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ മൂന്ന് എംപിമാര്‍ക്ക് സ്വിസ് ബാങ്കില്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയെന്നും ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സമന്‍സ് അയച്ചുവെന്നുമാണ് വാര്‍ത്ത.

എന്നാല്‍, കള്ളപ്പണം സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ലഭിച്ച 700ഓളം അകൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് കേരളം, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള എം.പിമാര്‍, മുംബൈയിലെ വ്യവസായികള്‍ എന്നിവരുടെ വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങല്‍ പുറത്തുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതിനെ അടുത്തിടെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തുകയും ചില വിദേശരാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.

അതനുസരിച്ച് വിവിധ രാജ്യങ്ങളില്‍നിന്നായി 9,900 ദുരൂഹ ഇടപാടുകളുടെ വിവരങ്ങള്‍ കിട്ടിയതായി ധനമന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിദേശ രാജ്യങ്ങളില്‍നിന്ന് കിട്ടിയ രഹസ്യ സ്വഭാവമുള്ള ബാങ്കിങ് രേഖകള്‍ പരിശോധിച്ച് ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചുവരുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ മലയാളിയായ എംപിയ്ക്കും നോട്ടീസ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നടപടി കോടതിയില്‍ തുടങ്ങിയ ശേഷം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയവരുടെ പേര് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
Reports says that Kerala MP is under the income tax department scanner for having parked money in HSBC bank, Geneva. The income tax department is conducting a major operation against black money and money laundering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X