കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനെ എനിക്കിഷ്ടമായിരുന്നു: അദ്വാനി

Google Oneindia Malayalam News

Advani1
പനാജി: പ്രധാനമന്ത്രിയാകുന്നതിനു മുമ്പുള്ള മന്‍മോഹന്‍സിങിനെ വലിയ ഇഷ്ടമായിരുന്നുവെന്ന് ബിജെപി നേതാവ് മന്‍മോഹന്‍സിങ്. ജന ചേതന യാത്രയുടെ ഭാഗമായി പനാജിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍സിങ് ദുര്‍ബലനായ ഭരണാധികാരിയാണെന്ന് പറയുന്നത് ക്രൂരമായ വിമര്‍ശനമാവില്ലെന്ന് ഉറപ്പാണ്. നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ സിങ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ധൈര്യം മാത്രം നമ്മള്‍ പ്രതീക്ഷിക്കരുത്.

അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യനാണ്. എന്തിനാണ് വെറുതെ അയാല്‍ക്കെതിരേ ആരോപണമുന്നയിക്കുന്നത് എന്നാണ് ആദ്യകാലത്ത് ജനങ്ങള്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇന്ന്‌ ഇത്രയും കാലം ബിജെപി പറഞ്ഞുകൊണ്ടിരിക്കുന്നതു തന്നെയാണ് സത്യം എന്ന് ഇന്ന് മനസ്സിലാവുന്നു.

ടുജി സ്‌പെക്ട്രം അഴിമതി മുഴുവനായും സഖ്യകക്ഷിയായ ഡിഎംകെയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയമാണ്. മുന്‍ മന്ത്രി രാജയിലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ആ കുംഭകോണം. യുപിഎ സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്ന പ്രമുഖര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ട്.

English summary
L.K. Advani Wednesday said he liked Manmohan Singh when he was not the prime minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X