കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹിതയെ വിവസ്ത്രയാക്കി ഫോട്ടോയെടുത്തു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് ദില്ലി പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. ദില്ലിയില്‍ത്തന്നെ ബിസനസ് നടത്തുന്ന വി കൃഷ്ണന്‍ എന്നയാളാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 24ന് കൃഷ്ണന്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടുപേരും പരിചയക്കാരാണ് ഇതുമുതലെടുത്തുകൊണ്ടാണ് ഇയാള്‍ ഇത്തരത്തിലൊരു ചതിചെയ്തതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. വീട്ടിലെത്തിയ തന്നെ ഇയാള്‍ ബലമായി തടഞ്ഞുവെയ്ക്കുകയും വിവസ്തയാക്കി അപമാനിക്കുകയും ഫോട്ടോകള്‍ എടുക്കുകയും മൊബൈല്‍ ഫോണിലെ വീഡിയോ ക്യമാറയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.

ഇയാള്‍ വസ്ത്രങ്ങള്‍ തിരിച്ചുനല്‍കാതിരുന്നതിനെത്തുടര്‍ന്ന് യുവതിയ്ക്ക് രാത്രിയില്‍ തിരികെ വീട്ടില്‍പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഒട്ടേറെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അടുത്ത ദിവസം രാവിലെയാണ് യുവതി വീട്ടില്‍ തിരിച്ചെത്തിയത്. കഥകള്‍ ഭര്‍ത്താവിനെ അറിയിക്കുകയും ഇരുവരും ചേര്‍ന്ന് പൊലീസിനെ സമീപിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

യുവതി ഒക്ടോബര്‍ 25നാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൃഷ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാപകമായ തിരച്ചിലിനൊടുവില്‍ കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റുചെയ്തത്.

English summary
A man has been arrested from south Delhi for allegedly molesting a woman and filming an obscene video clip,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X