ജീപ്പും ബസും കൂട്ടിയിടിച്ച് 3 മരണം
കൊച്ചി: കോതമംഗലത്ത് ജീപ്പും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കോതമംഗലം അരിപ്പിള്ളി വീട്ടില്‍ ചന്ദ്രന്‍, ഭാര്യ ബിന്ദു, ബിന്ദുവിന്റെ പിതാവ് സുശീലന്‍ എന്നിവരാണു മരിച്ചത്.
അപകടത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴുമണിയോടെ ശോഭനപ്പടിയിലാണ് അപകടം ഉണ്ടായത്. കോതമംഗലം- നേര്യമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ജീപ്പിലിടിച്ചത്. ജീപ്പിലുണ്ടായിരുന്ന വിശാഖ് എന്ന കുട്ടിക്കു ഗുരുതരമായി പരുക്കേറ്റു. വിശാഖിനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications