കേരളീയര്‍ ഇതെങ്ങനെ സഹിയ്ക്കുന്നു? വൃന്ദ കാരാട്ട്

20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടവര്‍ അധികാരസ്ഥാനത്ത് തുടരുന്നതിനെ വൃന്ദ വിമര്‍ശിച്ചത്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ ഐസ്‌ക്രീം കേസിനെ ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദയുടെ വിമര്‍ശനം.
കേരളത്തിലെ ജനങ്ങള്‍ ഇത് എങ്ങനെ സഹിക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായിട്ടല്ല മറിച്ച് സ്ത്രീകളുടെ പ്രശ്‌നമായിട്ടാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ഐസ്‌ക്രീം കേസിന്റെ കാര്യത്തില്‍ വൃന്ദ കാരാട്ട് നേരത്തെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഏത് രാഷ്ട്രീയകക്ഷിയിലാണെങ്കിലും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നാണ് വൃന്ദ പറയുന്നത്.












Click it and Unblock the Notifications