തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കണ്ണാടി ഷാജിയെ തിരുവനന്തപുരം കവടിയാറില്‍ വച്ച് വെട്ടിക്കൊന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ കവടിയാര്‍ പൈപ്പ് ലൈനു സമീപമാണു സംഭവം. ബൈക്കിലും കാറിലുമെത്തിയ ഒരു സംഘം ആളുകളാണ് ഇയാളെ ആക്രമിച്ചത്.
ഗൂണ്ടാ ലിസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണു പൊലീസ് കസ്റ്റഡിയില്‍ നിന്നു പുറത്തിറങ്ങിയത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കുപ്രസിദ്ധ ഗൂണ്ടയായ അമ്പലമുക്ക് കൃഷ്ണകുമാറിന്‍റെ സംഘത്തില്‍പ്പെട്ടയാളാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിനു പിന്നിലെന്നു സൂചന. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്കു മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.