കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെയും ജോര്‍ജിനെയും ബഹിഷ്‌ക്കരിക്കും

  • By Ajith Babu
Google Oneindia Malayalam News

PC George-Ganesh Kumar
തിരുവനന്തപുരം: നിയമസഭ ചീഫ് വിപ്പ് പിസി ജോര്‍ജിനെയും മന്ത്രി ഗണേഷ്‌കുമാറിനെയും ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ത്തനാപുരത്തെ വിവാദ പ്രസംഗങ്ങളുടെ പേരിലാണ് നീക്കം.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ബഹിഷ്‌ക്കരിയ്ക്കാന്‍ തീരുമാനിച്ചത്. മന്ത്രി എകെ ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

ഇവരുടെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാനും പ്രതിഷേധ തുടരാനും തീരുമാനമായി. വി.എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഗണേഷ്‌കുമാര്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും അത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സി.പി.എം. ജാതിപ്പേര് വിളിച്ച സംഭവത്തില്‍ ദേശീയ പിന്നാക്ക ക്ഷേമ സമിതിക്ക് പരാതി നല്‍കാനും എല്‍.ഡി.എഫ് തീരുമാനിച്ചു.

ബാലകൃഷ്ണപിളളയെ മോചിപ്പിച്ച നടപടി റദ്ദാക്കണമെന്നും അതിനുവേണ്ടിയുള്ള നിയമനടപടികള്‍ തുടരാനും ഇടതുമുന്നണിയില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ബഹുജന പ്രചാരണ പരിപാടികള്‍ നടത്തും.

വാളകം സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പത്തനാപുരത്ത് യു.ഡി.എഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഗണേഷ്‌കുമാറും ജോര്‍ജും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വി.എസിന് കാമഭ്രാന്താണെന്നും ഞരന്പു രോഗമാണെന്നുമുള്ള ഗണേഷിന്റെ പരാമര്‍ശം സംസ്ഥാന വ്യാപകമായി ഇടതുകക്ഷികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കുകയും പിന്നീട് ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X