കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ആ കറുത്ത ആട്ടിന്‍കുട്ടി?

Google Oneindia Malayalam News

Black
സ്വിസ് ബാങ്കില്‍ പണം സൂക്ഷിച്ചിട്ടുള്ള കേരള എംപിയെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഒരെത്തും പിടിയും കിട്ടില്ല. എംപി എന്നു വ്യക്തമായി പറഞ്ഞതുകൊണ്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെ നമുക്കൊഴിവാക്കാന്‍ സാധിക്കും.
അപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, ഇ അഹമ്മദ്, കെവി തോമസ് എന്നിവരെ നമുക്ക് ഒഴിവാക്കാം.

ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വിസ് ബാങ്കിലിടാന്‍ മാത്രം പണമുണ്ടാക്കാന്‍ 'സമയം' കിട്ടിയിട്ടില്ല. അങ്ങനെ വരുമ്പോള്‍ എംബി രാജേഷ്, പി കെ ബിജു, പീതാംബരകുറുപ്പ്, എംകെ രാഘവന്‍, ആന്റോ ആന്റണി എന്നിവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ സാധിക്കും. ജോസ് കെ മാണിയെ അങ്ങനെ പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റില്ല. കാരണം പിതാവ് കെഎം മാണി കൊല്ലങ്ങളായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണ്.

കെ സുധാകരന്‍, കൊടികുന്നില്‍ സുരേഷ്, എംഐ ഷാനവാസ്, എ സമ്പത്ത്, പി കരുണാകരന്‍, കെപി ധനപാലന്‍ എന്നിവരെ പരിഗണിക്കുയാണെങ്കില്‍ അവര്‍ സ്വിസ് കണക്ഷന്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലല്ല എന്നു ചിന്തിക്കുന്നവരായിരിക്കും കൂടുതലുള്ളത്. പിന്നെയുള്ളത് ശശിതരൂരാണ്. ധാരാളം വിദേശബന്ധങ്ങളുണ്ട്. സാധ്യതയുമുണ്ട്. പക്ഷേ, സ്വിറ്റ്‌സര്‍ലന്റിനേക്കാളും തരൂരിന് ഇഷ്ടം അമേരിക്കന്‍ ബാങ്കുകളോടായിരിക്കുമെന്നതാണ് പിന്നാമ്പുറ സംസാരം. മറ്റൊരു കാര്യം എംപി എന്നു തന്നെയാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശശിതരൂരാണെങ്കില്‍ മുന്‍ മന്ത്രി കൂടിയാണ്.

പിടി തോമസിന്റെയും ഇടിമുഹമ്മദ് ബഷീറിന്റെയും പേരുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പേരും സംശയത്തിന് അതീതരാണ്. ബാക്കിയുള്ളത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ പി സി ചാക്കോയാണ്. അതും ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍.

രാജ്യസഭാ എംപിമാരെ പരിഗണിക്കുകയാണെങ്കില്‍ എകെ ആന്റണിയും വയലാര്‍ രവിയും മന്ത്രിമാരാണ്. പിന്നെ ടിഎന്‍ സീമ, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ പുതുമുഖങ്ങളും. പി രാജീവ്, പി ആര്‍ രാജന്‍, എംപി അച്യുതന്‍, പിജെ കുര്യന്‍, കെ ഇ ഇസ്മായില്‍ എന്നിവര്‍ യൂറോപ്പില്‍ കയറി കളിക്കുന്നവരാണെന്ന് തോന്നുന്നുമില്ല. ആലോചിച്ചു കണ്ടു പിടിക്കാമെന്നു കരുതണ്ട. കാത്തിരുന്നു തന്നെ കാണണം.

മുന്‍ പേജില്‍ വായിക്കുക

ഹു ഈസ് ദാറ്റ് കേരള എംപി?ഹു ഈസ് ദാറ്റ് കേരള എംപി?

English summary
Who is the kerala MP? Who hide blackmoney in Swiss Account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X