ഉമ്മന്‍ചാണ്ടി കരിക്കിന്‍വെള്ളം പോലെ: പിള്ള

ടൈറ്റാനിയം കേസിലും പാമോയില്‍ കേസിലും ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉമ്മന്‍ചാണ്ടി സ്വന്തമായി പണം സമ്പാദിക്കാത്തയാളാണെന്ന് 25 വര്‍ഷം മുമ്പ് പറഞ്ഞ അതേ കാര്യം ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ കോണ്‍ഗ്രസിലുള്ള മറ്റൊരു നേതാവ് എകെ ആന്റണിയാണ്- പിള്ള പറഞ്ഞു.
ശിക്ഷ ഇളവ് നല്‍കി ജയില്‍മോചിതനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പിള്ള ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ചത്.
ശിക്ഷ ഇളവിനെതിരെ വിഎസ് സുപ്രീം കോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ വീണ്ടും കോടതി കയറ്റാന്‍ വിഎസ് ഒരുങ്ങുകയാണെന്നാണ് പിള്ള പറഞ്ഞത്. ഫോണ്‍ പ്രശ്‌നത്തില്‍ ചാനലുകള്‍ എന്നോട് ചതിചെയ്തു. ജയിലില്‍ കൊണ്ടിട്ടിട്ടും എന്നെ മാധ്യമങ്ങള്‍ വെറുതെവിട്ടില്ല.
ചികിത്സ കഴിഞ്ഞ് എന്ന് വീട്ടില്‍ തിരിച്ചെത്തുമെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മോചന അറിയിപ്പ് വന്നതിന് പിന്നാലെ പിള്ളയുടെ കാവലിനായി നിര്‍ത്തിയിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം ബന്ധുക്കള്‍ പിള്ളയ്ക്ക് നല്‍കി.












Click it and Unblock the Notifications