കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനമായി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: വാളകം കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പറഞ്ഞു.

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ രാത്രിയില്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചതാണ് സംഭവം. ഇതിനു പിന്നില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

സ്‌കൂളിലെ പ്രധാനാധ്യാപികയായ ഗീതയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും കൃഷ്ണകുമാറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം കോടതിയിലും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷിനുമെതിരേ ആരോപണമുയര്‍ന്നത്. ഏറ്റവുമൊടുവില്‍ പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തില്‍ വാളകം കേസ് സംബന്ധിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായിരുന്നു.

സംസ്ഥാന പൊലീസ് ഒരു മാസത്തിലേറെ അന്വേഷണം നടത്തിയിട്ടും അധ്യാപകനെ ആക്രമിച്ചതാണോ അപകടം പറ്റിയതാണോ എന്ന് പോലും തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മുല്ലക്കര രത്‌നാകരനും കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിയും ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Oommen Chandy today informed that Valakom case in which Krishnakumar a teacher of RVHSS was allegedly attacked by a gang of unidentified persons at Valakom on September 27, will be handed over to the CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X