കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറി പദവി: വെള്ളാപ്പള്ളിയ്ക്ക് കോടതിവിലക്ക്

  • By Lakshmi
Google Oneindia Malayalam News

Vellapally
ചെന്നൈ: വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരുന്നത് നവംബര്‍ 28 വരെ കോടതി തടഞ്ഞു.

ചെന്നൈയിലെ ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി കെ. കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ചെന്നൈ 16ാമത് അസിസ്റ്റന്റ് സിറ്റി സിവില്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചെന്നൈ എസ്എന്‍ഡിപി യൂനിയന്റെ സ്വത്തുക്കള്‍ വെള്ളാപ്പള്ളിയോ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്ററോ ക്രയവിക്രയം ചെയ്യുന്നതും ഇടക്കാല ഉത്തരവില്‍ സ്‌റ്റേചെയ്തിട്ടുണ്ട്.

യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെള്ളാപ്പള്ളിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന വ്യക്തികളോ സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിനും സ്‌റ്റേ ഉത്തരവ് ബാധകമാണ്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സംഘടനാ ചട്ടങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസ് വീണ്ടും നവംബര്‍ 28ന് വിചാരണയ്‌ക്കെടുക്കും.

സംഘടനയിലെ ചേരിപ്പോരിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗോകുലം ഗോപാലന്‍ നേതൃത്വംനല്‍കുന്ന ചെന്നൈ എസ്എന്‍ഡിപി യൂനിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരുന്നു.

സംഘടനാ ചട്ടങ്ങളനുസരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മൂന്നു മാസമാണ് കാലാവധിയെന്നും അതിനകം പുതിയ യൂണിയനെ തെരഞ്ഞെടുക്കണമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ പിരിച്ചുവിട്ടാലും ശാഖകള്‍ക്ക് വോട്ടവകാശമുണ്ട്.

200 അംഗങ്ങളുള്ള ശാഖക്ക് ഒരു പ്രാതിനിധ്യവോട്ടും 200ല്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ രണ്ടു വോട്ടും 400ല്‍ കൂടുതലുണ്ടെങ്കില്‍ മൂന്നു വോട്ടും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഉണ്ടാവും. എന്നാല്‍, ചെന്നൈയിലെ 15 ശാഖകളിലായി 35 വോട്ട് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിട്ടില്‌ളെന്നും ഹരജിയില്‍ ആരോപിക്കുന്നു.

English summary
Court ban for Vellapally Nadeshan over SNDP yogam general secretary post. The court order is on the petition filed by SNDP yogam worker from Chennai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X