മന്ത്രിസ്ഥാനം: ജേക്കബിന്റെ മകനോ ഭാര്യയോ?

അതേസമയം പിറവം ഇടക്കാല തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ജേക്കബിന്റെ കുടുംബത്തിലും പാര്‍ട്ടിയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ജേക്കബിന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുടുംബത്തിലെ ഒരു വിഭാഗവും അതല്ല മകന് അനൂപ് ജേക്കബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് മറ്റൊരു പക്ഷവും ആവശ്യപ്പെടുന്നു. ഇതിനിടെ ജേക്കബിന് പകരം പുതിയ മന്ത്രിയാകുന്നത് യാക്കോബായ സഭാംഗമാകണമെന്ന് സഭാനേതൃത്വവും ആവശ്യപ്പെട്ടുകഴിഞ്ഞു.
നിയമസഭാംഗം ഉണ്ടാകുന്നതുവരെ മന്ത്രി സ്ഥാനത്തിനായി കാത്തിരിക്കണമെന്നില്ലല്ലോ എന്നാണ്പാര്ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ യോഗത്തിനു ശേഷം പറഞ്ഞത്. ഭാരവാഹികളുടെ യോഗം വീണ്ടും ചേരുന്നുമ്ട്.
അതിനുശേഷം തീരുമാനം മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരെ അറിയിക്കും. ടി.എം. ജേക്കബ്ബിന്റെ മകന് അനൂപ് ജേക്കബ്, ഭാര്യ ഡെയ്സി ജേക്കബ് എന്നിവരില്‍ ഒരാളെ മന്ത്രി സ്ഥാനത്തേക്കു പാര്‍ട്ടി പരിഗണിക്കുന്നു എന്നാണു സൂചന. അനൂപിന്റെ പേരിനാണു മുന്‍തൂക്കമെന്നാണ് സൂചന.
യാക്കോബായ സഭയുടെ പ്രതിനിധിയായിരിക്കണം പുതിയ മന്ത്രി എന്നു സഭാനേതൃത്വത്തിന് അഭിപ്രായമുണ്ടെങ്കില്‍ ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിക്കു മന്ത്രിസ്ഥാനം ഉണ്ടായിരുന്നു. അത് ഇനിയും പാര്‍ട്ടിക്കുള്ളതു തന്നെയാണ്. ടി.എം ജേക്കബ്ബിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും മന്ത്രിയാകണോ എന്നതും വ്യാഴാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
-
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം












Click it and Unblock the Notifications