കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം: ജേക്കബിന്റെ മകനോ ഭാര്യയോ?

  • By Lakshmi
Google Oneindia Malayalam News

Anoop Jacob
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ ഇടക്കാലതിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതാവ് ജോണി നെല്ലൂര്‍. ചൊവ്വാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതൃയോഗത്തിന് ശേഷം കൂത്താട്ടുകുളത്താണ് ജോണി ഇക്കാര്യം പറഞ്ഞത്.

അതേസമയം പിറവം ഇടക്കാല തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ജേക്കബിന്റെ കുടുംബത്തിലും പാര്‍ട്ടിയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ജേക്കബിന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുടുംബത്തിലെ ഒരു വിഭാഗവും അതല്ല മകന്‍ അനൂപ് ജേക്കബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് മറ്റൊരു പക്ഷവും ആവശ്യപ്പെടുന്നു. ഇതിനിടെ ജേക്കബിന് പകരം പുതിയ മന്ത്രിയാകുന്നത് യാക്കോബായ സഭാംഗമാകണമെന്ന് സഭാനേതൃത്വവും ആവശ്യപ്പെട്ടുകഴിഞ്ഞു.

നിയമസഭാംഗം ഉണ്ടാകുന്നതുവരെ മന്ത്രി സ്ഥാനത്തിനായി കാത്തിരിക്കണമെന്നില്ലല്ലോ എന്നാണ്പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തിനു ശേഷം പറഞ്ഞത്. ഭാരവാഹികളുടെ യോഗം വീണ്ടും ചേരുന്നുമ്ട്.

അതിനുശേഷം തീരുമാനം മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരെ അറിയിക്കും. ടി.എം. ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്, ഭാര്യ ഡെയ്‌സി ജേക്കബ് എന്നിവരില്‍ ഒരാളെ മന്ത്രി സ്ഥാനത്തേക്കു പാര്‍ട്ടി പരിഗണിക്കുന്നു എന്നാണു സൂചന. അനൂപിന്റെ പേരിനാണു മുന്‍തൂക്കമെന്നാണ് സൂചന.

യാക്കോബായ സഭയുടെ പ്രതിനിധിയായിരിക്കണം പുതിയ മന്ത്രി എന്നു സഭാനേതൃത്വത്തിന് അഭിപ്രായമുണ്ടെങ്കില്‍ ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിക്കു മന്ത്രിസ്ഥാനം ഉണ്ടായിരുന്നു. അത് ഇനിയും പാര്‍ട്ടിക്കുള്ളതു തന്നെയാണ്. ടി.എം ജേക്കബ്ബിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും മന്ത്രിയാകണോ എന്നതും വ്യാഴാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Kerala Congress (Jacob) party leaders will soon select a successor to minister T M Jacob who died on Sunday night,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X