വിപണി നേരിയ ലാഭത്തില്‍ ക്ലോസ് ചെയ്തു

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും ദിവസത്തിന്റെ അധികവും നെഗറ്റീവ് ഏരിയയില്‍ നിന്നതിനുശേഷം അവസാന മണിക്കൂറില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. സെന്‍സെക്‌സ് 180 പോയിന്റോളം താഴേക്കിറങ്ങിയതിനുശേഷമാണ് തിരിച്ചുവന്നതെന്ന കാര്യം എടുത്തുപറയേണ്ടതാണ്. 5201.85 വരെ താഴ്ന്ന നിഫ്റ്റി 7.30 പോയിന്റ് നേട്ടത്തില്‍ 5265.75ലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 17.08 വര്‍ധിച്ച് 17481.93ല്‍ വില്‍പ്പന അവസാനിപ്പിച്ചു.
പവര്‍ഫിനാന്‍സ് കോര്‍പ്പറേഷന്‍, സണ്‍ടിവി നെറ്റ്‌വര്‍ക്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയ കമ്പനികള്‍ നാലു ശതമാനത്തോളം നേട്ടമുണ്ടാക്കി.
അതേ സമയം ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, ജെയ്പീ ഇന്‍ഫ്രാടെക്, ക്രിസില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, എഡ്യുകോംപ് തുടങ്ങിയ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. ഇന്ത്യ ബുള്‍ ഓഹരി വിലയില്‍ അഞ്ചു ശതമാനത്തോളം കുറവാണുണ്ടായത്. 159.95ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി മാര്‍ക്ക് പൂട്ടുമ്പോഴേക്കും 152ലെത്തിയിരുന്നു.












Click it and Unblock the Notifications