സിബിഐ അനുകൂലിച്ചിട്ടും കനിമൊഴിക്ക് ജാമ്യമില്ല

ഈ മാസം 11 മുതല്‍ കേസില്‍ വിചാരണ ആരംഭിക്കാനും കോടതി തീരുമാനിച്ചു. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍, കരിം മൊറാനി, ഷാഹിദ് ബല്‍വ, തുടങ്ങി എട്ടു പ്രതികളാണ് വ്യാഴാഴ്ച ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
പ്രതികള്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ജഡ്ജി ഒ.പി. സെയ്‌നി 76 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കി. ഇനി ഇവര്‍ക്ക് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടി വരും.
സിബിഐ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കനിമൊഴിക്ക് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കളും ഡിഎംകെ പ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു.












Click it and Unblock the Notifications