Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി പ്രസിഡന്റാകും?

Rahul Gandhi
ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ യുവനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രവര്‍ത്തകസമിതി പ്രസിഡന്റാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ വീണ്ടും സജീവമായി. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നിഷേധിക്കുകയും ചെയ്തിട്ടില്ല.

പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 28നു രാഹുല്‍ പുതിയ പദവിയേറ്റേക്കുമെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ചികിത്സയ്ക്കായി അമേരിക്കിയില്‍ പോയപ്പോഴും തിരിച്ചുവരവ് വൈകിയപ്പോഴുമെല്ലാം കോണ്‍ഗ്രസ് നേതൃസ്ഥാനത്തേയ്ക്ക് രാഹുല്‍ എത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ച്ചിലര്‍ രാഹുല്‍ ഇതിന് ഫിറ്റാണെന്ന് നേരിട്ടല്ലെങ്കിലും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സോണിയയുടെ അഭാവത്തില്‍ രാഹുല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു പാര്‍ട്ടി അധ്യക്ഷയുടെ ചുമതലകള്‍ നല്‍കിയത് ഇതിനു മുന്നോടിയാണെന്നും പ്രചാരണമുണ്ടായി.

ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പുതിയ ചുമതലയേല്‍ക്കുകയെന്നത് ഉള്‍പ്പാര്‍ട്ടി വിഷയമാണെന്നായിരുന്നു വക്താവ് റഷീദ് അല്‍വിയുടെ വിശദീകരണം. യുപി തിരഞ്ഞെടുപ്പുമായി ഇക്കാര്യം ബന്ധപ്പെടുത്തേണ്ടതില്ല. ഇപ്പോള്‍ തന്നെ പ്രധാനപദവി വഹിക്കുന്ന അദ്ദേഹത്തിനു സ്ഥാനമാറ്റമുണ്ടാകുന്നതു സാധാരണ ജനങ്ങളെ ബാധിക്കുകയില്ല- അല്‍വി പറഞ്ഞു.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി രാഹുലിനെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നാണ് സൂചന. ഇതിന് മുന്നോടിയായ രാഹുലിനെ പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ ഏല്‍പ്പിച്ച് നല്ല നേതൃഗുണമുണ്ടാക്കുകയെന്നതും കോണ്‍ഗ്രസിന്റെ അജണ്ടയാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+