Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിമാര്‍ ഒന്നിക്കുന്നു

Mukeshambani
മുംബൈ: റിലയന്‍സ് സഹോദരന്മമാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും ഒരുമിച്ചു നീങ്ങാനുള്ള സാധ്യത തെളിയുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ ഒരു വാര്‍ത്തയാണ് ഇത്തരമൊരു സംശയം ശക്തമാക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷനും തമ്മില്‍ സഹകരിച്ചു നീങ്ങാന്‍ ധാരണയായി. ഒരു പക്ഷേ, ഇന്ത്യന്‍ വിപണിയെ താഴേക്കിറങ്ങാതെ പിടിച്ചുനിര്‍ത്തിയത് ഈ ഒരൊറ്റ തീരുമാനമായിരുന്നു.

പിതാവ് ധീരുഭായ് അംബാനിയുടെ പേരിലുള്ള സ്വത്തുക്കള്‍ക്കായി സഹോദരന്മാര്‍ പരസ്യമായി ഏറ്റുമുട്ടുകയും ഒടുവില്‍ ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം ഗ്രൂപ്പിനെ രണ്ടായി വിഭജിക്കുകയും ചെയ്തിരുന്നു. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് അനുദിനം മുന്നോട്ടുകുതിച്ചെങ്കിലും അത്ര വൈദഗ്ധ്യമൊന്നും അനിലിനുണ്ടായിരുന്നില്ല. റിലയന്‍സ് കമ്യൂണിക്കേഷന്‍ ഗ്രൂപ്പിന്റെ ആസ്തിക്ക് അനുദിനം ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

പരസ്പരം മല്‍സരിക്കില്ലെന്ന ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ കഴിഞ്ഞ മെയില്‍ അവസാനിച്ചിരുന്നു. 4ജി, ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കാന്‍ പോവുന്ന മുകേഷിനുവേണ്ടി റിലയന്‍സ് കമ്യൂണിക്കേഷന്റെ ഭൗതികസൗകര്യങ്ങള്‍ പങ്കുവയ്ക്കാമെന്ന കരാര്‍ ഇന്ത്യന്‍ സാമ്പത്തികലോകത്തെ വഴിത്തിരിവാകുമോയെന്ന് കാലം തെളിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+