കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാര്‍ഥി

  • By Lakshmi
Google Oneindia Malayalam News

Anoop Jacob
തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച മന്ത്രി ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് ജെ ഗ്രൂപ്പ് ‌നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം അറിയിക്കാനായി വ്യാഴാഴ്ചതന്നെ യുഡിഎഫ് നേതാക്കളെ കാണുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നല്ലൂര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം വേണമെന്ന് പാര്‍ട്ടിയ്ക്ക് വാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്തേയ്ക്കും പിറവത്ത് സ്ഥാനാര്‍ത്ഥിയാകാനും താനില്ലെന്ന് ജോണി നെല്ലൂര്‍ വ്യാഴാഴ്ച കാലത്ത് വ്യക്തമാക്കിയിരുന്നു.

പിറവത്തെ സ്ഥാനാര്‍ത്ഥിയെയും മന്ത്രിസ്ഥാനം ആര്‍ക്ക് നല്‍കണമെന്നതും സംബന്ധിച്ച് കേരള കോണ്‍ഗ്രസിലും ജേക്കബിന്റെ കുടുംബത്തിലും ഭിന്നതയുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. അനൂപ് ജേക്കബിനെ അകറ്റിനിര്‍ത്താന്‍ നീക്കം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ കഴിമ്പില്ലെന്ന് ജോണി വ്യക്തമാക്കുകയായിരുന്നു. ഇനി മന്ത്രിസ്ഥാനത്തേയ്ക്ക് ആരു വേണമെന്നകാര്യമാണ് തീരുമാനിക്കാനുള്ളത്. യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രിസ്ഥാനത്തേയ്ക്ക് വരണമെന്ന് യാക്കോബായ സഭ നേരത്തേ പറഞ്ഞിരുന്നു.

English summary
TJ Jacob's son Anoop Jacob will contest from Piravom constituency as Kerala Congress J candidate for coming byelection,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X