സഭയ്ക്ക് പുറത്ത് സ്പീക്കര്‍ക്ക് എന്ത് കാര്യം?

വിവാദമായ തന്റെ പത്തനാപുരം പ്രസംഗത്തെക്കുറിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു പി.സി. ജോര്‍ജിന്റെ വിശദീകരണം.
സ്പീക്കറുടെ റൂളിങ്ങിന് നിയമസഭക്കകത്തുമാത്രമാണ് പ്രാബല്യം. പൊതുയോഗങ്ങളില്‍ പലതും പറയും. അതിലൊന്നും കേസെടുക്കാനാവില്ല. രാഷ്ട്രീയമായി മുതലെടുക്കാന്‍ പട്ടികജാതിക്കാരെ ഉപയോഗിക്കരുത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും ജോര്‍ജ് പറഞ്ഞു.
പട്ടികജാതിയെന്നുമാത്രം പറഞ്ഞാല്‍ കേസെടുക്കാനാവില്ല. പട്ടികജാതിക്കാര്‍ നടത്തിയ ചെങ്ങറ സമരത്തില്‍ താനല്ലാതെ ഒറ്റഎംഎല്‍എമാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ജോര്‍ജ് പ്രഖ്യാപിച്ചു.












Click it and Unblock the Notifications