കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയാകാനില്ലെന്ന് ജോണി നെല്ലൂര്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ടിഎം ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മന്ത്രിസ്ഥാനത്തേയ്ക്ക് താനില്ലെന്ന് കേരള കോണ്‍ഗ്രസ് ജെ ചെയര്‍മാന്‍ ജോണി നല്ലൂര്‍. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയും ജേക്കബിന്റെ കുടുംബവും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായതോടെയാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും താന്‍ മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്നും ജോണി നെല്ലൂര്‍ ഒരു ചാനലിനോട് വ്യക്തമാക്കിയത്.

മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ പിറവം ഉപതിരഞ്ഞെടുപ്പിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അവിടത്തെ വിജയസാധ്യതയ്ക്കുവേണ്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ജോണി പറഞ്ഞു. മത്സരിക്കാനില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോണി നെല്ലൂര്‍ പിന്മാറിയതോടെ മന്ത്രിസ്ഥാനത്തേയ്ക്കും പിറവത്തെ സ്ഥാനാര്‍ഥിസ്ഥാനത്തേയ്ക്കും ജേക്കബിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും തന്നെ വന്നേയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മന്ത്രിസ്ഥാനത്തേയ്ക്ക് ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെത്തുന്നെയായിരിക്കും പരിഗണിക്കുകയെന്നാണ് സൂചന.

ഇതിനിടെ പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പ് ജേക്കബ് ഗ്രൂപ്പിനു മന്ത്രി സ്ഥാനം നല്‍കില്ലെന്ന് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. വിവാദമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല.മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റ ചട്ടം കൊണ്ടുവരും. തെരഞ്ഞെടുപ്പ് വിജയത്തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്- എന്നിവയാണ് യോഗതീരുമാനങ്ങള്‍.

English summary
Kerala Congress J chairman Johny Nellur said that he don't want to be minister in UDF cabinet and he said no to Piravam by election candidature,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X