Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍ വിഐപികളെ വിട്ടുകളഞ്ഞെന്ന്

Shari Father
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന്കാണിച്ച് ശാരിയുടെ മാതാപിതാക്കള്‍ സിബിഐ പ്രത്യേക കോടതിയില്‍ ഹരജി നല്‍കി.

അന്വേഷണ ഘട്ടത്തില്‍ സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞ പല കാര്യങ്ങളും അവര്‍ അന്വേഷണം നടത്താതെ വിട്ടുകളഞ്ഞുവെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസിലുള്‍പ്പെട്ട വിഐപികളെയും സിബിഐ വിട്ടുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു.

തോമസ് ചാണ്ടി, മുന്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, ശ്രീമതി ടീച്ചര്‍, മന്ത്രി പുത്രന്‍മാരായ ബിനീഷ് കോടിയേരി, അശോക് ബേബി, കെ.പി മോഹന്‍, ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര് തുടങ്ങിയവര്‍ക്ക് കേസില്‍ പങ്കാളിത്തമുണ്ട്. ഇതെല്ലാം സിബിഐ വിട്ടുകളഞ്ഞതാണെന്നും ഹര്‍ജിയില്‍ പറയുന്നു .

ഇവരെ ചോദ്യം ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. കഴിഞ്ഞ ദിവസം ശാരിയുടെ കുഞ്ഞിന്റെ അച്ഛന്‍ പ്രവീണ്‍ ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി കേസ് വിചാരണയ്ക്കിടെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഒപ്പം കേസില്‍ ശാരിയുടെ അയല്‍വാസിയായ സ്ത്രീ കൂറുമാറുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+