വിവാദപ്രസംഗം: പ്രതിഷേധം സഭയിലും
തിരുവനന്തപുരം: പത്തനാപുരത്തെ വിവാദപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിനും ചീഫ് വിപ്പ് പി.സി.ജോര്‍ജിനും എതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇരുവരെയും പുറത്താക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം ഇന്നു സഭയില്‍ എത്തിയത്.
ചോദ്യോത്തരവേളയില്‍ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പങ്കെടുത്തത്. അതേസമയം, സഭാ നടപടികള്‍ തടസപ്പെടുത്തുന്ന തരത്തില്‍ ബഹളമുണ്ടായില്ല.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേഷ്‌കുമാറിനെയും പി.സി. ജോര്‍ജിനെയും ബഹിഷ്‌കരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു.രണ്ടുപേരും അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവയ്ക്കുകയോ ഇല്ലെങ്കില്‍ അവരെ പുറത്താക്കുകയോ വേണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഇക്കാര്യത്തില്‍ ഗണേഷ് ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.












Click it and Unblock the Notifications