വിഎസിനെതിരെ പരാതിയുമായി പിള്ളയുടെ വക്കീല്‍

പിള്ളയുടെ ജയില്‍മോചനത്തിനെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ ക്ലര്‍ക്കിന്റെ വ്യാജ ഒപ്പിട്ടെന്നാണ് അഭിഭാഷകന്റെ പരാതി. ഇത് സംബന്ധിച്ച് പിളളയുടെ അഭിഭാഷകന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.
ഹര്‍ജിയുടെ പകര്‍പ്പു തനിക്കു ലഭ്യമാക്കാതെയാണു റജിസ്ട്രിയില്‍ ഫയല്‍ ചെയ്തതെന്നു പിള്ളയുടെ അഭിഭാഷകന്‍ ഇ.എം സദറുല്‍ അനാം ആരോപിച്ചു. എന്നാല്‍, പകര്‍പ്പ് അനാമിന്റെ ഓഫിസില്‍ എത്തിച്ചെങ്കിലും കൈപ്പറ്റാതിരുന്ന സാഹചര്യത്തില്‍ സ്പീഡ് പോസ്റ്റില്‍ അയച്ചതായി വിഎസിന്റെ അഭിഭാഷകന്‍ ആര്‍. സതീഷ് സുപ്രീം കോടതി റജിസ്ട്രാറെ അറിയിച്ചു.
കോടതിയില്‍ നിലവിലുളള ഒരു കേസില്‍ പുതിയ പരാതി നല്‍കുമ്പോള്‍ എതിര്‍കക്ഷിയുടെ അഭിഭാഷകനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വി.എസ് ഈ ചട്ടം ലംഘിച്ചുവെന്നും അനാം ചൂണ്ടിക്കാട്ടി.
വിഷയം വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിക്കുകയും പിന്നീടു ഹര്‍ജി നല്‍കുകയും ചെയ്തതായി മലയാളം ടിവി ചാനലുകളിലും പത്രങ്ങളിലും നിന്നാണു താന്‍ അറിഞ്ഞതെന്നു റജിസ്ട്രാര്‍ക്കു നല്‍കിയ കത്തില്‍ അനാം വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ക്‌ളര്‍ക്ക് മോഹനോ ഓഫിസിലെ മറ്റാരെങ്കിലുമോ പകര്‍പ്പു കൈപ്പറ്റി ഒപ്പുവച്ചിട്ടില്ലെന്നും അനാം വിശദീകരിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ അഭിഭാഷകനും ഇടമലയാര്‍ കേസിലെ മറ്റൊരു പ്രതിയായിരുന്ന രാമഭദ്രന്‍ നായരുടെ അഭിഭാഷകനും ഹര്‍ജിയുടെ പകര്‍പ്പുനല്‍കിയ ശേഷമാണു തന്റെ ക്‌ളാര്‍ക്ക് അനാമിന്റെ ഓഫിസില്‍ എത്തിയതെന്നു സതീഷ് വ്യക്തമാക്കി.


Click it and Unblock the Notifications