കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിയ്ക്ക് പണം കിട്ടുന്നതെങ്ങനെ?

  • By Lakshmi
Google Oneindia Malayalam News

Govindachami
തൃശൂര്‍: സൗമ്യ വധക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയ്ക്ക് വന്‍തുകയുടെ ബാങ്ക് നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. ഗോവിന്ദച്ചാമിയുടെ സാമ്പത്തികഇടപാടുകള്‍ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎഎസ്പി കെവി സുരേഷ് പറഞ്ഞു. ഇയാള്‍ക്ക് ലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്നാണ് സൂചന. ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്‍ ബിഎ ആളൂരിനും മറ്റും പണം നല്‍കുന്നത് ആരാണെന്നകാര്യവും അന്വേഷിക്കുന്നുണ്ട്്.

കേസ് നടത്താനായി അഡ്വക്കേറ്റ് ആളൂരിനും കൂട്ടര്‍ക്കും പത്ത് ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് ഏറ്റെടുത്ത ദിവസങ്ങളില്‍ ബിഎ ആളൂര്‍ പറഞ്ഞിരുന്നത് പ്രശസ്തിക്കുവേണ്ടിയാണ് താന്‍ ഈ കേസ് ഏറ്റെടുത്തതെന്നായിരുന്നു.

എന്നാല്‍ വിചാരണ കഴിഞ്ഞ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിച്ചുകഴിഞ്ഞപ്പോഴാണ് ഗോവിന്ദച്ചാമിയുടെ പിന്നില്‍ ആളുകള്‍ ഉണ്ടെന്നും തനിക്ക് ഫീസ് ലഭിച്ചതായും വക്കീല്‍ വെളിപ്പെടുത്തിയത്. നേരത്തേ ഇയാള്‍ക്ക് അധോലോകബന്ധമുണ്ടെന്നും ആകാശപ്പറവകള്‍ എന്നൊരു സംഘടനയാണ് ഇയാള്‍ക്കായി വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുന്നതെന്നും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.

ആള്‍മാറാട്ടത്തിനു പേരുകേട്ടയാളാണ് ഗോവിന്ദച്ചാമിയെന്നാണ് തമിഴ്‌നാട് പൊലീസ് നല്‍കുന്ന വിവരം. സൗമ്യാ വധക്കേസില്‍ പിടിയിലായപ്പോള്‍ തന്റെ പേര് ചാര്‍ളി എന്നാണ് ഗോവിന്ദച്ചാമി പറഞ്ഞത്. എന്നാല്‍ നല്‍കിയ വിലാസവും വ്യാജമായിരുന്നു. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരെ 10 കേസുകള്‍ നിലവിലുണ്ട് എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തനിയ്ക്ക് സഹോദരിയുണ്ടെന്നും മറ്റും ഇയാള്‍ പറഞ്ഞത് കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ സഹോദരന്‍ സുബ്രഹ്മണിയും ജയിലിലാണ്. 2003ലാണ് ഗോവിന്ദചാമിയുടെ ഇടതുകൈ നഷ്ടപ്പെട്ടത്. എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെ പറ്റി ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടില്ല.

ഗോവിന്ദച്ചാമിയുടെ പിതാവ് അറുമുഖന്‍ സൈന്യത്തിലായിരുന്നു. വിരമിച്ചപ്പോള്‍ കിട്ടിയ 10 ലക്ഷം രൂപ രണ്ടു മക്കളുടെയും പേരില്‍ ദേശാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഇതിനിടെ സൗമ്യ കൊല്ലപ്പെട്ട സമയത്തും ഇപ്പോള്‍ കേസ് വിധിപറയുന്ന സമയത്തും ഗോവിന്ദച്ചാമിയ്ക്കുണ്ടായ രൂപവ്യത്യാസം ഫേസ്ബുക്കിലും മറ്റും വലിയ ചര്‍ച്ചയാവുകയാണ്. നേരത്തേ അലസനായി കണ്ടിരുന്ന ഗോവിന്ദച്ചാമിയുടെ രൂപത്തില്‍ ഏറെ വ്യത്യാസം വന്നിരിക്കുകയാണ്. രണ്ട്ചിത്രങ്ങളും നല്‍കി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Police is probing about the financial dealings of Govindachami who were convicted in Soumya murder case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X