കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഇ ഉപയോഗിക്കുന്നവരുടെ എണ്ണം 50 ശതമാനത്തില്‍ താഴെ

Google Oneindia Malayalam News

IE
ഒരു ദശകത്തോളം ഇന്റര്‍നെറ്റ് ലോകത്തെ അടക്കി വാണ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോളററിന് പിന്തുണ കുറയുന്നു. ഡെസ്‌ക്‌ടോപ്പ്, മൊബൈല്‍ എന്നിവ സംയുക്തമായി പരിഗണിക്കുകയാണെങ്കില്‍ 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ ഇപ്പോള്‍ ഐഇ ഉപയോഗിക്കുന്നുള്ളൂ.

വെബ്ട്രാഫിക്കിന്റെ ആറുശതമാനത്തോളം വരുന്ന മൊബൈല്‍ ആന്റ് ടാബ്‌ലറ്റ് വിപണിയെ സ്വാധീനിക്കാന്‍ കഴിയാത്തതാണ് മൈക്രോസോഫ്റ്റിനു തിരിച്ചടിയായത്. മൊബൈല്‍ ട്രാഫിക് നോക്കുകയാണെങ്കില്‍ 62.17 ശതമാനം പേരും സഫാരിയെയാണ് ആശ്രയിക്കുന്നത്. അതേ സമയം ഡെസ്‌ക് ടോപ് ബ്രൗസിങില്‍ 52.63 ശതമാനവും എക്‌സ്‌പ്ലോററിന്റെ കൈവശം തന്നെയാണ്.

ഒക്ടോബറിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 21.20 ശതമാനം ട്രാഫിക്കുമായി മോസില്ലാ ഫയര്‍ഫോക്‌സാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിള്‍ ക്രോം സഫാരി എന്നിവ യഥാക്രമം 16.60, 8.72 ശതമാനവും സ്വന്തമാക്കിയിട്ടുണ്ട്.

മൊബൈലുകളില്‍ സഫാരിയുടെ ജനപിന്തുണ വര്‍ധിക്കാന്‍ കാരണം ഐഫോണിലും ഐപാഡിലും അത് ഡിഫാള്‍ട്ട് ബ്രൗസര്‍ ആണെന്നതു തന്നെയാണ്. മറ്റു ബ്രൗസര്‍മാരെല്ലാം മുന്നേറ്റമുണ്ടാക്കുന്നുവെന്നതിന്റെ അര്‍ത്ഥം എക്‌സ്‌പ്ലോറര്‍ തകരുന്നുവെന്നു തന്നെയാണ്.

English summary
Internet Explorer lost half of its users. Safari hold on 62.17 percent in mobile browsing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X