കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ 15ലൊരാള്‍ ദരിദ്രന്‍

  • By Ajith Babu
Google Oneindia Malayalam News

America
വാഷിങ്ടണ്‍: ദരിദ്രരുടെ റെക്കാര്‍ഡില്‍ യുഎസിന് ഏറ്റവും ഉയര്‍ന്ന സ്ഥാനം. യുഎസിലെ മെട്രൊ പൊളിറ്റന്‍ മേഖലയില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനാണെന്നാണു പുതിയ കണ്ടെത്തല്‍. ഗ്രാമീണമേഖലയിലും ഇത്തരം സ്ഥിതിവിശേഷമുണ്ട്.

തൊഴില്‍, വരുമാനം എന്നിവയിലുള്ള കുറവാണ് ഇതിനു കാരണമെന്നു സെന്‍സസ് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും പുതിയ സെന്‍സസ് കണക്കു വ്യക്തമാക്കുന്നു. തൊഴില്‍ ചെയ്യാന്‍ പ്രായമായവരും മുതിര്‍ന്നവരും ദാരിദ്രത്തിലാണ്.

ദാരിദ്രത്തിന്റെ തോത് 40 ശതമാനമായി യുഎസില്‍ വര്‍ധിച്ചിട്ടുണ്ട്. പട്ടണങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ദാരിദ്രത്തിന്റെ തോത് ഗ്രാമീണ മേഖലയില്‍ ഇരട്ടിയാണ്. സണ്‍ ബെല്‍റ്റ് മെട്രൊ മേഖലയില്‍ ഇതു വന്‍ കുതിച്ചു ചാട്ടം രേഖപ്പെടുത്തി. മിയാമി ഗ്രാമ, തീരപ്രദേശങ്ങളിലെ ധനികരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വര്‍ധിച്ചു. സാധാരണക്കാര്‍ ജീവിക്കാനുള്ള പരക്കം പാച്ചിലിലാണ്.

അതേസമയം രാജ്യത്തെ ഉയര്‍ന്ന വരുമാനക്കാരെ പ്രതിസന്ധി ബാധിക്കില്ലെന്നു ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സാമ്പത്തിക വിഭാഗം പ്രൊഫസര്‍ റോബര്‍ട്ട് മൊഫിറ്റ് പറഞ്ഞു. താത്കാലിക പ്രതിസന്ധി മാത്രമാണിത്. രാജ്യം ഇതില്‍ നിന്നു കരകയറും. എന്നാല്‍ നിരവധി കുടുംബങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
The ranks of America's poorest poor have climbed to a record high — 1 in 15 people — spread widely across metropolitan areas as the housing bust pushed many inner-city poor into suburbs and other outlying places and shrivelled jobs and income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X