കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌ലാന്റിലെ വെള്ളപ്പൊക്കം, ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന വിപണിക്ക് അനുഗ്രഹമാകും

Google Oneindia Malayalam News

Seafood
കൊച്ചി: തായ്‌ലാന്റിലെ വെള്ളപ്പൊക്കം ആഗോള സമുദ്രോല്‍പ്പന്ന വിപണിയില്‍ കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. തീരപ്രദേശത്തുള്ള മീന്‍ ഫാമുകളില്‍ അധികവും തകര്‍ന്നിട്ടുണ്ട്.

ഇപ്പോഴുള്ള കയറ്റുമതിയുടെ കാര്യമെടുക്കുമ്പോള്‍ തായ്‌ലാന്റിലെ വെള്ളപ്പൊക്കം ഇന്ത്യയ്ക്കും 'ഭീഷണിയാണ്'. കാരണം അയക്കൂറ ഇനത്തില്‍ പെടുന്ന ഇന്ത്യന്‍ മല്‍സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലാന്റ്. എന്നാല്‍ തായ്‌ലാന്റിന്റെ തളര്‍ച്ച മുതലാക്കാന്‍ ഇന്ത്യക്കാര്‍ക്കായാല്‍ കയറ്റുമതിയില്‍ അത് പുതിയ റെക്കോഡാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള സമൂദ്രോല്‍പ്പന്ന വിപണിയിലെ രാജാവാണ് തായ്‌ലാന്റ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലേക്ക് കപ്പല്‍ അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

തായ്‌ലാന്റില്‍ നിന്നുള്ള കയറ്റുമതി നിലയ്ക്കുന്നതോടെ ആഗോളവിപണിയില്‍ സമൂദ്രോല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിക്കും. തീര്‍ച്ചയായും ഈ പ്രതിസന്ധിയില്‍ ഏറെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കു സാധിക്കും. തായ്‌ലാന്റിലേക്കുള്ള കയറ്റു മതി നിലച്ചതോടുകൂടി അമേരിക്കയിലേക്കും യൂറോപ്പിലേക്കും കൂടുതല്‍ കയറ്റി അയയ്ക്കാന്‍ ഇന്ത്യക്കു സാധിക്കും.

English summary
Massive floods in major player, Thailand, are creating ripples in the global seafood industry. Destruction of fish farms in Thailand could become an opportunity for other producers such as India to fill the gap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X