ജി20 ഉച്ചക്കോടി, വിപണിയില്‍ മ്ലാനത

200 പോയിന്റോളം മുന്നോട്ട് നീങ്ങിയ മുംബൈ സൂചിക 17702.26 പോയിന്റു വരെ ഉയര്‍ന്ന് നിക്ഷേപകരെ ആനന്ദിപ്പിച്ചെങ്കിലും അവസാനമണിക്കൂറുകളിലെ ട്രേഡിങില്‍ 17474.39 വരെ താഴ്ന്നു. ഒടുവില്‍ 17562.61ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക 5326.45 ടച്ച് ചെയ്തതിനുശേഷം താഴോക്കിറങ്ങി 18.45 പോയിന്റ് ലാഭത്തില്‍ 5284.20 എന്ന സ്‌കോറില്‍ കച്ചവടം നിര്‍ത്തി. ഏഷ്യന്‍ വിപണികളില്‍ അനുഭവപ്പെട്ട ചാഞ്ചാട്ടം യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ പ്രകടമാണ്. ജി20 ഉച്ചകോടി വ്യാഴാഴ്ചയെടുക്കുന്ന തീരുമാനങ്ങളെന്തായിരിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ അലട്ടുന്നത്.
അതിനിടെ ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് വലിയ ആശങ്ക വേണ്ടെന്നും ഇതിനുള്ള വില വിപണി കൊടുത്തുകഴിഞ്ഞുവെന്നും സാമ്പത്തിക വിദഗ്ധനായ മാര്‍ക് കോനിന്‍ അഭിപ്രായപ്പെട്ടു. സ്‌പെയിനും ഇറ്റലിയുമാണ് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഹാവെല്‍സ് ഇന്ത്യ, ജെഎസ്ഡബ്ല്യു, വോള്‍ട്ടാസ്, സണ്‍ടിവി നെറ്റ്‌വര്‍ക്ക്, ശ്രീ സിമന്റ് എന്നീ ഓഹരികള്‍ വെള്ളിയാഴ്ച അഞ്ചരശതമാനത്തോളം ഉയര്‍ന്നു. അതേ സമയം ജെയിന്‍ ഇറിഗേഷന്‍, മദെര്‍സണ്‍ സുമി സിസ്റ്റംസ്, ക്രിസില്‍, റാന്‍ബാക്‌സ്, ടാറ്റാ പവര്‍ കമ്പനികള്‍ക്ക് ചെറിയ തോതിലെങ്കിലും തിരിച്ചടി ലഭിച്ചു.












Click it and Unblock the Notifications