കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി വധശ്രമം, പ്രതികള്‍ അല്‍ ഉമ്മ അംഗങ്ങള്‍

Google Oneindia Malayalam News

Advan-BJp
മധുര: ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ജനചേതനയാത്രാവഴിയില്‍ ബോംബ് വെച്ചത് നിരോധിക്കപ്പെട്ട അല്‍ ഉമ്മ സംഘത്തിലെ അംഗങ്ങളാണെന്നു വ്യക്തമായി. മധുരയ്ക്കടുത്ത് ഒരു പാലത്തിനടിയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ട ഇമാം അലിയുടെ അടുത്ത അനുയായികളായ ഫക്രുദ്ദീന്‍, ബിലാല്‍ മാലിക് എന്നിവരാണ് സ്‌ഫോടനം ആസൂത്രതണം ചെയ്തതെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇരുവര്‍ക്കും വേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അഡ്വാനിയുടെ യാത്ര പ്രഖ്യാപിച്ച ഉടന്‍ തന്നെ സംഘം സ്‌ഫോടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രണ്ടു പേരും ഇപ്പോള്‍ ബാംഗ്ലൂരിലെ ആന്ധ്രപ്രദേശിലോ ഉണ്ടാവാനാണ് സാധ്യത.

റിട്ടയേര്‍ഡ് പോലിസ് കോണ്‍സ്റ്റബിളിന്റെ മകനായ ഫക്രുദ്ദീന്‍ ഒവാമലൈ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളാണ്. കേസില്‍ പ്രതിയായ ഇമാം അലിയെ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തിയിരുന്നത്. 2002ല്‍ ബാംഗ്ലൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇമാം അലിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

ആലംപട്ടി ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്നു ഒക്ടോബര്‍ 27നു കണ്ടെടുത്ത ബോംബിന് ശക്തമായ നാശനഷ്ടമുണ്ടാക്കാനുള്ള ശേഷിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇസ്മത്ത്, അബ്ദുല്ല റഹ്മാന്‍, ഇസ്മാന്‍ അലി എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോംബ് വയ്ക്കാനുള്ള വാഹനങ്ങള്‍ നല്‍കിയത് ഇസ്മത്തും റഹ്മാനുമാണ്.

English summary
Two former hardcore members of banned terror outfit Al-Umma have been identified as the masterminds behind the plot to target the convoy of BJP leader LK Advani during his yatra near here and a manhunt is on to nab them, Special Investigation Team officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X