ഹസാരെ മൗനവ്രതം അവസാനിപ്പിച്ചു

ലോക്പാല്‍ സ്ഥിരസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ഹസാരെ ദില്ലിയില്‍ എത്തിയത്. മഹാരാഷ്ട്രയിലെ ' ആത്മ ശാന്തി ' ആശ്രമത്തിലായിരുന്നു ഹസാരെ മൗനവൃതം അനുഷ്ഠിച്ചത്. അഴിമതിക്കെതിരെയാണ് താന്‍ സമരം നടത്തുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ ബില്‍ സംബന്ധിച്ച പൊതുസമൂഹ പ്രതിനിധികളുടെ വെള്ളിയാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഹസാരെ പങ്കെടുക്കും. മൗനവ്രതത്തിലായിരുന്നതിനാല്‍ അടുത്തിടെ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.ഈകാലയളവില്‍ തന്നെ ടീം ഹസാരെയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications