കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ മൗനവ്രതം അവസാനിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Anna Hazare
ദില്ലി: പത്തൊന്‍പത് ദിവസത്തെ മൗനവൃതം അണ്ണാഹസാരെ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി ' ഭാരത് മാതാ കി ജയ് ' എന്ന് വിളിച്ചാണ് ഹസാരെ മൗനവൃതം അവസാനിപ്പിച്ചത്.

ലോക്പാല്‍ സ്ഥിരസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ഹസാരെ ദില്ലിയില്‍ എത്തിയത്. മഹാരാഷ്ട്രയിലെ ' ആത്മ ശാന്തി ' ആശ്രമത്തിലായിരുന്നു ഹസാരെ മൗനവൃതം അനുഷ്ഠിച്ചത്. അഴിമതിക്കെതിരെയാണ് താന്‍ സമരം നടത്തുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ ബില്‍ സംബന്ധിച്ച പൊതുസമൂഹ പ്രതിനിധികളുടെ വെള്ളിയാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഹസാരെ പങ്കെടുക്കും. മൗനവ്രതത്തിലായിരുന്നതിനാല്‍ അടുത്തിടെ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.ഈകാലയളവില്‍ തന്നെ ടീം ഹസാരെയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു.

English summary
Anti-corruption crusader Anna Hazare has finally broken his maun vrat (vow of silence) early morning Friday (Nov 4). He ended the 19 day vow at the Raj Ghat and shouted "Bharat Mata Ki jai" to put an end to the vrat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X