കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരീഭര്‍ത്താവ് പീഡിപ്പിച്ചു; 17കാരി ജീവനൊടുക്കി

  • By Lakshmi
Google Oneindia Malayalam News

ഝാന്‍സി: സഹോദരിയുടെ ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയതിനെത്തുടര്‍ന്ന് 17കാരി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം നടന്നത്. വിനീത പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടന്ന തിച്ചിലില്‍ ശാസ്ത്രി നഗറിലുള്ള കിണറില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് വിനീത സഹോദരിയുടെ വീട്ടില്‍പോയിരുന്നു. ഈ സമയത്ത് സഹോദരി ദില്ലിയിലായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം വീട്ടിലേയ്ക്കാണെന്നും പറഞ്ഞ് വിനീത ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചുപോരുകയായിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരം ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പിതാവ് മരുമകന്റെ വീട്ടില്‍ പോയി കാര്യമന്വേഷിച്ചു.

പിന്നാലെ കുട്ടിയെ കാണുന്നില്ലെന്നും മകളുടെ ഭര്‍ത്താവിനെയാണ് സംശയമെന്നും കാണിച്ച് പിതാവ് പരാതി നല്‍കി. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുകഴിഞ്ഞ കേസില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

വിനീതയുടെ സഹോദരി ഒരു കുഞ്ഞിന് ജന്മം നല്‍കാത്തതില്‍ ഭര്‍ത്താവ് അതൃപ്തനായിരുന്നുവത്രേ. കുട്ടികളില്ലാത്ത കാരണം പറഞ്ഞ് ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതുതന്നെയാകാം സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

English summary
A 17-year-old girl allegedly committed suicide after being raped by her sister's husband in Babina on Thursday. As per the report lodged by the victim's father, Vineeta was found dead in a well in Shastri Nagar, Babina in the morning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X