യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനെ കടിച്ചു

യാത്രക്കാരെല്ലാം ഉറങ്ങുന്നതിനിടെ ഒരാള്‍ ചാടിയെഴുന്നേറ്റ്് എല്ലാവരെയും കൊല്ലുമെന്നും ചില്ല പൊട്ടിച്ച് ജനലിലൂടെ താഴേയ്ക്ക് ചാടുമെന്നും മറ്റും ഇയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. യാത്രക്കാര്‍ ഉണര്‍ന്ന് ബഹളമായതോടെ ഇയാളെ സമാധാനിപ്പിക്കാന്‍ ഒരു എയര്‍ഹോസ്റ്റസ് എത്തി. എന്നാല്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിനെ ഇയാള്‍ കടിച്ചു. തുടര്‍ന്ന് വിമാനത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി.
കൊന്നുകളയുമെന്ന് ഇടക്കിടെ ഭീഷണിമുഴക്കുന്നതിനാല്‍ ഇയാളെ തടയാന്‍ ആരും ധൈര്യപ്പെട്ടില്ല.
അവസാനം വിമാനത്തിന്റെ വാതില്‍ തുറന്ന് വെളിയില്‍ ചാടുമെന്ന ഘട്ടം വന്നപ്പോള്‍ സഹയാത്രികര്‍ ഇയാളെ പിടികൂടി.
പിടിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ പേര് ആളുകള്‍ മനസ്സിലാക്കാതിരിക്കാന്‍ പോസ്‌പോര്‍ട്ട് കീറിക്കളയാനായി ഇയാളുടെ ശ്രമം. ഒടുവില്‍ കൂടുതല്‍ ആലോചിക്കാന്‍ നിക്കാതെ വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഇയാളെ അടക്കിനിര്‍്ത്താനായി ഒരു കുത്തിവെയ്പ് നല്‍കി. അതോടെ ഇയാള്‍ ശാന്തനായി.
ഹര്‍ദിക് ത്രിവേദി എന്ന മുപ്പതുകാരനാണ് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. മസ്‌കറ്റിലെ ജോലി നഷ്ടപ്പെട്ടത് കാരണം ചെറിയൊരു മാനസികസമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതാണ് ഹര്‍ദികെന്നും വേറെ ഒരു കുഴപ്പവുമില്ലെന്നും പിന്നീട് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications