കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലവര്‍ധന പിന്‍വലിക്കണം, അല്ലെങ്കില്‍ പിന്തുണ പിന്‍വലിക്കും :മമത

Google Oneindia Malayalam News

Mamatab
കൊല്‍ക്കത്ത: പെട്രോളിന്റെ വര്‍ധിപ്പിച്ച വില ഉടന്‍ പിന്‍വലിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കേണ്ടി വന്നാല്‍ അതിനും മടിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മമത മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ മാത്രമേ കോണ്‍ഗ്രസിന് കേന്ദ്രം ഭരിക്കാനാവൂ. പക്ഷേ, പശ്ചിമബംഗാളിലെ കാര്യം അങ്ങനെയല്ല. തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

വിലവര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. കൂട്ടുകക്ഷിയെന്ന നിലയില്‍ കുറെ നാളായി ഞങ്ങള്‍ ഇതു സഹിക്കുന്നു. ഒരു കാബിനറ്റ് മന്ത്രിയും ആറ് സഹമന്ത്രിമാരും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ ഉദാസീന നിലപാടാണ് തുടരുന്നെങ്കില്‍ ആ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ പാര്‍ട്ടിക്ക് വലിയ താല്‍പ്പര്യമില്ല.

പാര്‍ട്ടിയുടെ അസന്തുഷ്ടി ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ വിളിച്ചുപറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്കേന്ദ്ര മന്ത്രിമാര്‍. അത്തരത്തിലുള്ള നിലപാടുകളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ളത്.

English summary
Trinamool Congress wants to withdraw from the union cabinet, West Bengal chief minister and Trinamool Congress chief Mamata Banerjee announced on Friday in Kolkata. The decision, she said, was taken unanimously by the Trinamool parliamentary party that met in the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X