കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വിലവര്‍ധന സര്‍ക്കാറിന്റെ പിടിപ്പുകേട്: അദ്വാനി

Google Oneindia Malayalam News

Advani1
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനയ്ക്കു പ്രധാനകാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതുപോലെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വിലവര്‍ധിക്കുന്നില്ലെന്നതാണ് സത്യം.

ഡോളര്‍ വിലയില്‍ വര്‍ധനവുണ്ടായതിനാല്‍ ഇറക്കുമതി ചെലവ് വര്‍ധിച്ചുവെന്ന കാരണം പറഞ്ഞാണ് എണ്ണ കമ്പനികള്‍ വില കൂട്ടിയത്. സര്‍ക്കാറിന്റെ അനുമതിയോടെയാണ് ഈ വില വര്‍ധന യാഥാര്‍ഥ്യമായിട്ടുള്ളത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം ഒഴിവാക്കാവുന്നതായിരുന്നു ഇത്.

പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലേക്ക് കുതിക്കുന്നതിന് പെട്രോള്‍ വിലവര്‍ധനകാരണമാവുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ക്കനുസരിച്ച് നീങ്ങാനുള്ളതല്ല സാധാരണ ജനങ്ങളുടെ ജീവിതമെന്ന കാര്യം യുപിഎ ഓര്‍മിക്കണം.

English summary
The hike in petrol price is a result of Government's "mismanagement", BJP leader L K Advani said today noting that international crude prices were not going up the way fuel prices in the country were spiralling. "Their's is a mismanagement of a different kind. International crude prices are not going up in the manner in which our (fuel) prices here are going up," Advani told reporters here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X