പെട്രോളിന്റെ അധികനികുതി ഒഴിവാക്കി

മുഖ്യമന്ത്രി കൊണ്ടു വന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം സഭ തള്ളി. 63നെതിരേ 70 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. ശനിയാഴ്ചത്തെ വാഹനപണിമുടക്ക് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രതിപക്ഷം ആവശ്യപ്പെടാതെയാണ് അധികനികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ വിലവര്‍ധന കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വര്‍ധനയുടെ തോതില്‍ മാറ്റം വരുത്താമെന്ന് കമ്പനി അറിയിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോള്‍ ലിറ്ററിന് 1.82 രൂപയാണ് കൂട്ടിയിരുന്നത്.












Click it and Unblock the Notifications