മുഖ്യമന്ത്രി പൊട്ടന്‍ പുട്ടുവിഴുങ്ങിയ പോലെ

എല്‍ഡിഎഫിന്റെ ജനകീയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു. സമസ്ത മേഖലയിലും തകര്‍ന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരള ജനതയ്ക്കു ബാധ്യതയാണെന്നും പിറവം ഉപതിരഞ്ഞെടുപ്പു യുഡിഎഫിന്റെ വാട്ടര്‍ലൂ ആയിരിക്കുമെന്നും കോടിയേരി പറഞ്ഞു.
നിയമസഭയില്‍ മാപ്പുപറയാന്‍ വേണ്ടി മാത്രമുള്ള ആളായി മുഖ്യമന്ത്രി മാറി. മുഖ്യമന്ത്രി ഗണേഷ്‌കുമാറിനുവേണ്ടി നിയമസഭയില്‍ പറഞ്ഞതു മൂന്നാമത്തെ മാപ്പാണ്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോഴായിരുന്നു ആദ്യമാപ്പ്. വനിതാ എംഎല്‍എമാര്‍ ഇരിക്കുന്ന സഭയില്‍ കാലും മുണ്ടും പൊക്കി ഒരു മന്ത്രി നിന്നപ്പോള്‍ രണ്ടാമത്തെ മാപ്പുമായി മുഖ്യമന്ത്രി എത്തി. മിനിസ്റ്റര്‍ എന്നല്ല തമ്പ്രാ എന്നാണു ഗണേഷ്‌കുമാറിനെ വിളിക്കേണ്ടതെന്നാണു പി.സി. ജോര്‍ജ് പറയുന്നത്.
ഇതു കേരള കോണ്‍ഗ്രസുകാരുടെ സംസ്‌കാരമാണ്. 'തമ്പ്രാനെന്നു വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും എന്നു മുദ്രാവാക്യം വിളിച്ച ജോണ്‍ ജേക്കബിന്റെ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരായ ഇവര്‍ ഇതു പറയുന്നതില്‍ അദ്ഭുതമില്ലെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications